KeralaLatest NewsNews

നല്ല അഭിനയം, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി; ശിവശങ്കരന്‍റെ നുണകൾ ഭാര്യ തന്നെ പൊളിച്ചടുക്കി !

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു വരുന്ന ശിവശങ്കരനെ വെട്ടിലാക്കി ഭാര്യയുടെ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിൽ മുഴുനീളം ശിവശങ്കരൻ നുണകൾ പറയുകയായിരുന്നുവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന്‍റെ മിക്ക ചോദ്യങ്ങൾക്കും ശിവശങ്കരൻ നുണ മാത്രമാണ് പറഞ്ഞത്.

തനിക്ക് ഒരു ഫോൺ മാത്രമേ ഉള്ളുവെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ, ഭാര്യ ഇയാളുടേതായി രണ്ട് ഫോണുകൾ കൂടി കൈമാറിയിട്ടുണ്ട്. ഇതോടെ ശിവശങ്കരൻ പറയുന്നത് കള്ളമാണെന്ന് കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു. ശിവശങ്കറിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

കളളക്കടത്ത് കേസിൽ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്‌ടറായ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഭാര്യയെ കൂട്ടുപിടിച്ച് ഇല്ലാത്ത രോഗം അഭിനയിക്കുകയായിരുന്നു ശിവശങ്കരനെന്നാണ് കസ്റ്റംസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button