CinemaLatest NewsNewsEntertainmentKollywood

സൈക്കിളില്‍ യാത്ര ചെയ്യവേ തമിഴ് താരത്തിന്റെ മൊബൈല്‍ തട്ടിപ്പറിച്ചു; അന്വേഷണം ആരംഭിച്ചു

തമിഴകത്തെ പുതിയ യുവ നടൻ ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചിലര്‍ തട്ടിപ്പറിച്ചതായി പരാതി ലഭിച്ചു. ഗൗതം കാര്‍ത്തിക് സൈക്കിളില്‍ സഞ്ചരിക്കവേയാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ഗൗതം കാര്‍ത്തിക്കിന് മൊബൈല്‍ നഷ്‍ടമായത്. തുടര്‍ന്ന് ഗൗതം കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിവി ടിവി ദൃശ്യങ്ങളും പരിശോധിച്ച്‌ വരുകയാണ്.

ചെന്നൈ ടിടികെ റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു ഗൗതം കാര്‍ത്തിക്. സൈക്കിളിന്റെ ഹാൻഡ് ബാറില്‍ മൊബൈല്‍ ഘടിപ്പിച്ചിരുന്നു. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചിലർ തട്ടിപ്പറിക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് മൊബൈല്‍ തട്ടിപ്പറിച്ചത്. വേണ്ട രേഖകള്‍ സഹിതം ഗൗതം കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button