Latest NewsKeralaNattuvarthaNews

പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം, സംഭവം കൊയിലാണ്ടിയിൽ

പ്രണയിച്ച് വിവാഹിതരായവർക്കെതിരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ഇവർക്കെതിരെ ആക്രമണം നടത്തിയത്. ജനങ്ങൾ കൂടി നിൽക്കുന്ന സമയത്തായിരുന്നു സംഭവം.

ഗുണ്ടാസംഘത്തിന്റെ കൈവശം വടിവാൾ, കമ്പി തുടങ്ങിയ മാരകായുധങ്ങളുമുണ്ട്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു. തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്ന് കാറിൽ സഞ്ചരിച്ച ഷബീർ പറയുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ പ്രതികളെ ഉടൻ പിടികൂടുമെന്ന് റൂറൽ എസ് പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button