KeralaLatest NewsNews

ലൈഫ് മിഷൻ അഴിമതി; പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാൻ വിജിലൻസും

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് കേസിലെ പ്രതികളുടെ വാട്ആപ്പ് സന്ദേശങ്ങളടക്കം വിജിലൻസിന് നൽകും. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതി അനുമതി നൽകി. ഒരാഴ്ചയ്ക്കുള്ളിൽ സിഡാക്കില്‍ നിന്ന് ഇവ വിജിലൻസിന് ലഭിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വർണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ഉൾപ്പെടെയുള്ളവരുടെ കോൾ രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്വപ്ന സുരേഷിൻ്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button