Latest NewsKeralaNews

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെ ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുഡിഎഫ് വെർച്വൽ റാലി പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ, അഴിമതി, സ്വജനപക്ഷപാത നയങ്ങൾക്കെതിരെ വെർച്വൽ റാലിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിസംബർ അഞ്ചാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് യു ഡി എഫിന്റെ വെർച്വൽ റാലി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രമേശ് ചെന്നിത്തല ഈക്കാര്യം അറിയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന വെർച്വൽ റാലിയിൽ യു ഡി എഫ് കൺവീനർ എം എം ഹസ്സൻ അധ്യക്ഷത വഹിക്കും.

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എം പി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ എം പി, അനൂപ് ജേക്കബ്, സി പി ജോൺ, ജി ദേവരാജൻ, ജോൺ ജോൺ എന്നിവരും വെർച്വൽ റാലിയിൽ പങ്കെടുക്കും.

കുറിപ്പിന്റെ പൂർണരൂപം…………………………………….

ഇടതു മുന്നണി സർക്കാരിന്റെ ജനവിരുദ്ധ, അഴിമതി, സ്വജനപക്ഷപാത നയങ്ങൾക്കെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധ സംഗമം. ഇടതു സർക്കാരിന്റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരേയുള്ള ജനരോഷത്തിന്റെ പ്രതീകമായ വിർച്വൽ റാലി നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നു വരെ നടക്കും. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് മലയാളികൾ ഈ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. വിർച്വൽ റാലിയിൽ യു.ഡി.എഫ് കൺവീനർ എ.എം.ഹസ്സൻ അധ്യക്ഷം വഹിക്കും. കെപി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റ് യു.ഡി.എഫ്. നേതാക്കളായ പി.ജെ. ജോസഫ് , എ. എ അസീസ്, അനൂപ് ജേക്കബ് , സി.പി. ജോൺ,ജി. ദേവരാജൻ ജോൺ ജോൺ എന്നിവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും.

https://www.facebook.com/rameshchennithala/posts/3732120763513069

shortlink

Related Articles

Post Your Comments

Related Articles


Back to top button