Latest NewsNewsIndiaEntertainment

മംമ്തയുടെ ലാല്‍ബാഗ് ഡിസംബർ 16 ന്; SAIFFL- ല്‍ ഉദ്‌ഘാടന ചിത്രമായി പ്രദർശനം

ഹിറ്റ് ചിത്രമായ പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. ഈ മംമ്താ ചിത്രം സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഡിസംബര്‍ 16 ന് വൈകുന്നേരംആറ് മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

തെന്നിന്ത്യൻ സൂപ്പർ താരം മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രമാണിത് . ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

പൂര്‍ണമായും ബാംഗ്ളൂരില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സെലിബ്‌സ് ആന്‍ഡ് റെഡ്‌കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button