
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്ന വി കെ പ്രശാന്തിന്റെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ വി കെ പ്രശാന്ത് പങ്കുവെച്ച ചിത്രമാണ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയത്.
Read Also : ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ റെക്കോർഡ് വർധനവ്
ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിത്രത്തിന് താഴെ ട്രോളുകളും കമന്റുകളും നിറയാൻ തുടങ്ങി. വ്യാപക വിമർശനങ്ങളും ഉയർന്നു. പിന്നീട് ഇതിന് പിന്നാലെ വിശദീകരണവുമായി എംഎൽഎ തന്നെ രംഗത്തെത്തുകയും ചെയ്തു.
ഇന്നത്തെ ഇലക്ഷൻ പ്രചരണം DRAnil സഖാവിനൊപ്പം മെഡിക്കൽ കോളേജ് വാർഡ് ..
Posted by VK Prasanth on Thursday, December 3, 2020
വാഹന പര്യടനമായിരുന്നില്ല ഇതെന്നും അത്യാവശ്യ കാര്യത്തിനായി ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് പോകേണ്ടി വന്നതാണെന്നുമാണ് എംഎൽഎ പറയുന്നത്. അതേസമയം അത്യാവശ്യ കാര്യത്തിനായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നാൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യാമല്ലോയെന്നായിരുന്നു പലരുടെയും മറുപടി.
Post Your Comments