KeralaLatest NewsNews

‘ചെഗുവേര ലോകം കൈയ്യിൽ ആക്കിയവനെങ്കിൽ മെസ്സി ലോകം കാൽക്കീഴിൽ ആക്കിയവൻ’: വി.കെ പ്രശാന്ത്

ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനൊടുവിൽ അർജന്റീന ചാമ്പ്യന്മാരായി. അർജന്റീനയുടെ നായകൻ ലയണൽ മെസ്സി കപ്പ് ഉയർത്തിയപ്പോൾ ആരാധകർ ഒന്നടങ്കം വിളിച്ചു ‘വാമോസ് അർജന്റീന…’. വർഷങ്ങൾ നീണ്ട കാത്തിരിപ്പ് സാധ്യമായതിന്റെ എല്ലാ ആത്മസംതൃപ്തിയും ആരാധകരിൽ ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. മെസ്സിയെ പ്രശംസിച്ച് എം.എൽ.എ വി.കെ പ്രശാന്ത് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

മെസ്സിയെ കൂടാതെ, ചെഗുവേരയുടെയും പേരെടുത്ത് പറഞ്ഞാണ് വി.കെ പ്രശാന്ത് അർജന്റീനയ്ക്ക് ആശംസകൾ നേർന്നത്. ‘റൊസാരിയോ തെരുവിലെ മുത്തശ്ശിമാർ പറയുമായിരുന്നു ഞങ്ങൾക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു. ഒന്ന് ലോകം കൈയ്യിൽ ആക്കിയവനും [Che Guvera ] മറ്റൊന്ന് ലോകം കാൽക്കീഴിൽ ആക്കിയവനും [ Leo Messi ]’, വി.കെ പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ലോകകപ്പ് ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള കിരീടം സ്വന്തമാക്കി ലയണൽ മെസി. ഇത്തവണ ചരിത്രം തിരുത്തിയെഴുതിയാണ് ഗോൾഡൻ ബോൾ പുരസ്കാരം മെസി സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ 7 ഗോളുകളും 4 അസിസ്റ്റുകളും നടത്തിയാണ് മെസി ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. 2014- ലെ മികച്ച ഗോൾഡൻ ബോൾ പുരസ്കാരവും മെസിയുടെ കയ്യിൽ ഭദ്രമായിരുന്നു. 2014- ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്റീന ഫൈനൽ മത്സരത്തിൽ ജർമ്മനിയോട് തോൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button