Latest NewsNewsEntertainment

ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന്‍ കൂടി ഉണ്ട്; പ്രതികാര വീഡിയോയുമായി കീർത്തി സുരേഷ്

സെറ്റില്‍ കിടന്നു ഉറങ്ങിയ കീര്‍ത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു n

തെന്നിന്ത്യയിലെ പ്രിയതാരമാണ് കീര്‍ത്തി സുരേഷ്. നിഥിന്‍ നായകനായി എത്തുന്ന രം​ഗ് ദേയായാണ് താരത്തിന്റെ പുതിയ ചിത്രം.ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് കീര്‍ത്തി പങ്കുവെച്ച ഒരു വീഡിയോ ആണ്.

സംവിധായകന്‍ വെങ്കി അത്ലുരിയെ കാലന്‍കുടയ്ക്ക് തല്ലാനായി ഓടിക്കുകയാണ് വീഡിയോ. വെങ്കിയെ ഓടിക്കുക മാത്രമല്ല ആളെ കയ്യില്‍ കിട്ടിയപ്പോഴെല്ലാം കുടകൊണ്ട് തല്ലുന്നുമുണ്ട്. തന്നോട് ചെയ്ത കടുത്ത അനീതിയ്ക്കുള്ള പ്രതികാരമാണ് ഇതെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം സെറ്റില്‍ കിടന്നു ഉറങ്ങിയ കീര്‍ത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ‘എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്ബോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇനി ഒരിക്കലും സെറ്റില്‍ കിടന്ന് ഉറങ്ങില്ലെന്നും അതിനൊപ്പം ഇരുവരോടും പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി വ്യക്തമാക്കിയിരുന്നു.

അതിന് ഹിന് പിന്നാലെയാണ് താരം പ്രതികാര നടപടി തുടങ്ങിയത്. ‘ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന്‍ കൂടി ഉണ്ട്. നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്- എന്ന അടിക്കുറിപ്പിലാണ് വിഡിയോ കീർത്തി പങ്കുവച്ചത്. ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഇതിന് മറുപടിയായി നിധിന്‍ കുറിച്ചത്.

https://www.instagram.com/p/CIS360QJ9Kc/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button