Latest NewsKeralaNews

ശബരിമല; മലക്കം മറിഞ്ഞ് സർക്കാർ, കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ!

പിണറായി കണ്ണുരുട്ടി, പൊലീസ് തിരുത്തി

പിണറായി സർക്കാരിനെതിരെ ഹിന്ദു ഭക്തർ ഒന്നടങ്കം തിരിഞ്ഞ വിഷയമായിരുന്നു ശബരിമല. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ തകർന്നത് ഭക്തരുടെ മനസായിരുന്നു. എന്നാൽ പൊലീസിനെ മുൻനിർത്തി ശബരിമലയിൽ ഇനിയും ആചാരലംഘനം നടത്താൻ സർക്കാർ എത്ര ശ്രമിച്ചാലും ഭക്തജനങ്ങൾ ഉള്ളിടത്തോളം കാലം അതിനു സമ്മതിക്കില്ലെന്നാണ് ഏവരും പറയുന്നത്.

ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ശബരിമല ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം വന്ന അറിയിപ്പ് വൻ വിവാദമായിരുന്നു. സുപ്രീം കോടതി വിധിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസ് വകുപ്പിൽ നിന്നും ഇത്തരമൊരു നിലപാട് വന്നതോടെ വെട്ടിലായത് സർക്കാർ തന്നെയാണ്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് വന്നതോടെ വെബ്സൈറ്റിൽ നിന്നുള്ള അറിയിപ്പ് പിന്‍വലിക്കുകയായിരുന്നു. ശബരിമല ഓണ്‍ലൈന്‍ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലായിരുന്നു 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്ന് പോലീസ് വകുപ്പ് വ്യക്തമാക്കിയിരുന്നത്.

2018ല്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തിടുക്കം കാട്ടിയിരുന്ന സര്‍ക്കാരിന്റെ കീഴിലെ പോലീസ് വകുപ്പ് തന്നെയായിരുന്നു 2020ല്‍ യുവതി പ്രവേശനം അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് നിലപാട് പരസ്യമാക്കിയതോടെ സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് സര്‍ക്കാരും ദേവസ്വംബോര്‍ഡും രംഗത്തെത്തിയതോടെ യുവതി പ്രവേശനം പാടില്ലെന്ന വരി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. പകരം 61നും 65നും ഇടയില്‍ പ്രായമുള്ള ഭക്തര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം എന്നാക്കിമാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button