Latest NewsIndiaNews

ബാന്‍ഡേജില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടിയിൽ

ചെന്നൈ: ബാന്‍ഡേജില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടിയിരിക്കുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെത്തുകയുണ്ടായത്.

147 ഗ്രാം സ്വർണ്ണമാണ് പിടികൂടിയിരിക്കുന്നത്. യാത്രക്കാരനില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. വലിയ ബാന്‍ഡേജിനുള്ളിലാക്കി പുറത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താന്‍ യാത്രക്കാരന്‍ ശ്രമിക്കുകയുണ്ടായത്.

മറ്റൊരു സംഭവത്തില്‍ 7.2 ലക്ഷം രൂപയുടെ സ്വർണ്ണവും പിടികൂടുകയുണ്ടായി. 142 ഗ്രാം സ്വർണ്ണമാണ് മറ്റൊരു യാത്രക്കാരന്റെ പക്കല്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button