Latest NewsKeralaNews

എന്‍ഡിഎക്ക് ഭരണം കിട്ടിയാല്‍ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും : കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്ക് ഏറെ പ്രതീക്ഷയുളള കോര്‍പ്പറേഷനാണ് തിരുവനന്തപുരം. പരസ്യപ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൂടി എത്തിയതോടെ ബിജെപി  പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി.

Read Also : വിവാഹത്തിന് പിപിഇ കിറ്റ് ധരിച്ച് വരനും വധുവും ; വൈറൽ ആയി വീഡിയോ

എന്‍ഡിഎക്ക് ഭരണം കിട്ടിയാല്‍ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്നും വിമാനത്താവള വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ അവിശുദ്ധ സഖ്യത്തിന് ജനം വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വിവിധ ഡിവിഷനുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളോടൊപ്പം സുരേന്ദ്രന്‍ റോഡ്‌ഷോ നടത്തി. പ്രവര്‍ത്തകരോടൊപ്പം സെല്‍ഫി എടുത്തും ജംഗ്ഷനുകളില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുമായിരുന്നു സുരേന്ദ്രന്റെ പര്യടനം. കുറവന്‍കോണം, കാച്ചാണി, പി.ടി.പി നഗര്‍, കൊടുങ്ങാനൂര്‍, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, കുന്നുകുഴി, കുര്യാത്തി എന്നിവിടങ്ങളിലായിരുന്നു റോഡ്‌ഷോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button