Latest NewsNewsIndia

കേരളത്തിലെ എംപിമാര്‍ അറസ്റ്റില്‍ : അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : കര്‍ഷക പ്രതിഷേധം, കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ അറസ്റ്റില്‍ . കെ.കെ.രാഗേഷും പി.കൃഷ്ണപ്രസാദുമാണ് അറസ്റ്റിലായത്. ബിലാസ്പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ വീട്ടില്‍നിന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പഞ്ചാബിലും ഹരിയാനയിലും കാര്യമായി പ്രതിഫലിച്ചു. കര്‍ഷകരെ കവര്‍ച്ച ചെയ്യുന്നത് മോദി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

Read Also : കൊല്ലത്ത് ചരിത്രം ആവര്‍ത്തിക്കും; കേരളം സാക്ഷര കേരളമാണെന്ന് മുകേഷ്

കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. അഹമ്മദാബാദ്- വിരാംഗം ദേശീയ പാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജയ്പ്പൂരില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡല്‍ഹി – യു പി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button