KeralaLatest NewsNews

കൊല്ലത്ത് ചരിത്രം ആവര്‍ത്തിക്കും; കേരളം സാക്ഷര കേരളമാണെന്ന് മുകേഷ്

സ്വര്‍ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസിലായി കഴിഞ്ഞല്ലോ.

കൊല്ലം: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എം എല്‍ എ. കേരള ജനത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. അതിനാല്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പുകമറ സൃഷ്‌ടിക്കാനുളള വിവാദങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതല്ലെന്നും മുകേഷ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഇപ്പം ശരിയാക്കിത്തരാം… നിരാഹാര സമരവുമായി അണ്ണാ ഹസാരെ

എന്നാൽ കൊല്ലത്ത് ചരിത്രം ആവര്‍ത്തിക്കും. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളം സാക്ഷര കേരളമാണെന്ന് ഒരിക്കല്‍ക്കൂടി സന്ദേശം വരും. എന്തെല്ലാം കളളങ്ങളും പുകമറകളും സൃഷ്‌ടിച്ചാലും ശരിതെറ്റുകള്‍ മനസിലാക്കി ജനങ്ങള്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ. കൊല്ലം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുമെന്ന് യു ഡി എഫും തിരുവനന്തപുരം പിടിച്ചെടുക്കുമെന്ന് ബിജെപിയും പറയുന്നുണ്ട്. അവരത് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിനെ ബാധിച്ചിട്ടില്ല. സ്വര്‍ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസിലായി കഴിഞ്ഞല്ലോ. അതൊക്കെയാണല്ലോ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും കേരളവുമായിട്ടുളള വ്യത്യാസവുമെന്നും മുകേഷ് പറഞ്ഞു.

shortlink

Post Your Comments


Back to top button