Latest NewsIndia

‘കര്‍ഷക സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയം: കെജ്രിവാളിന്റേത് നാടകം’

ബന്ദ് പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നുണ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹി: കര്‍ഷക സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. ബന്ദ് പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നുണ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലിലാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു കപില്‍ മിശ്ര.

രാജ്യം നിശ്ചലമാകുമെന്ന് സമരക്കാര്‍ പ്രചരിപ്പിക്കുന്ന ബന്ദിന്റെ അന്ന് ഡല്‍ഹിയിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതായും റോഡുകളില്‍ ഗതാഗതം സുഗമമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലാണെന്ന ആരോപണം തള്ളി ദല്‍ഹി പൊലീസ് രംഗത്തെത്തി. സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചു മടങ്ങിയശേഷമാണ് തിങ്കളാഴ്ച വീട്ടുതടങ്കലില്‍ ആക്കിയതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

read also: കർഷക സമരത്തിന്റെ മറവിൽ പഞ്ചാബിൽ ഖാലിസ്ഥാന്‍ മൂവ്‌മെന്റിന് ജീവന്‍ നല്‍കാന്‍ പാകിസ്ഥാൻ ഐഎസ്‌ഐ ശ്രമം

എന്നാല്‍ ഈ ആരോപണം നിഷേധിച്ച്‌ പ്രസ്താവനയിറക്കിയ വടക്കന്‍ ദല്‍ഹി പൊലീസ് ഡിസിപി ആന്റോ അല്‍ഫോണ്‍സ് കെജ്‌രിവാളിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ കവാടത്തിന്റെ ചിത്രവും പുറത്തുവിട്ടു. സിംഘു അതിര്‍ത്തിയിലേക്കുള്ള കെജ്‌രിവാളിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button