Latest NewsIndia

കർഷക പ്രക്ഷോഭം: ഒബാമയുടെ പേരിൽ നരേന്ദ്ര മോദിക്കെതിരെ വ്യാജ ട്വീറ്റ്, നിറയെ അക്ഷര തെറ്റുകള്‍

'നരേന്ദ്ര മോദിക്ക് ഹസ്‌തദാനം നല്‍കിയതില്‍ എനിക്കിന്ന് ലജ്ജ തോന്നുന്നു' എന്ന് ഒബാമ ട്വീറ്റ് ചെയ്‌തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്.

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച്‌ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയെന്ന പേരില്‍ സമൂഹ മാദ്ധ്യമത്തില്‍ വ്യാപകമായി വ്യാജപ്രചാരണം . മോദിയും ഒബാമയും ഹസ്തദാനം ചെയ്യുന്ന ചിത്രമുള്ള സ്‌ക്രീന്‍ഷോട്ട് #FarmerProtest2020 എന്ന ഹാഷ്‌ടാഗിലാണ് ഫേസ്‌ബുക്കില്‍ നല്‍കിയിരിക്കുന്നത്. ‘നരേന്ദ്ര മോദിക്ക് ഹസ്‌തദാനം നല്‍കിയതില്‍ എനിക്കിന്ന് ലജ്ജ തോന്നുന്നു’ എന്ന് ഒബാമ ട്വീറ്റ് ചെയ്‌തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്.

ഡിസംബര്‍ അഞ്ചിനാണ് ഒബാമ ഇങ്ങനെ ട്വീറ്റ് ചെയ്തത് എന്നാണ് സ്‌ക്രീന്‍ഷോട്ടിലെ തീയതി. ഒരു വൈറല്‍ സ്‌ക്രീന്‍ഷോട്ടിലാണ് മോദിയെ ഒബാമ പരിഹസിക്കുന്നതായി കാണുന്നത്. എന്നാല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചത് എന്നാണ് ഇന്ത്യ ടുഡേ ഫാക്‌ട് ചെക്ക് വിഭാഗത്തിന്‍റെ പരിശോധനയില്‍ വ്യക്തമാകുന്നത്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തിനെ പറ്റി യുഎസ് മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

read also: ‘കര്‍ഷക സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയം: കെജ്രിവാളിന്റേത് നാടകം’

ട്വീറ്റിലെ അക്ഷരത്തെറ്റുകളും (hand shake, shamefull) പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഒബാമയുടേത് അല്ല എന്ന് വ്യക്തമാക്കുന്നു . ഡിസംബര്‍ ഏഴ് വരെ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച്‌ യാതൊരു പ്രതികരണവും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബരാക് ഒബാമ നടത്തിയിട്ടില്ല. ഡിസംബര്‍ അഞ്ചിന് ഒബാമ ചെയ്ത ട്വീറ്റുകള്‍ ‘പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന അദ്ദേഹത്തിന്‍റെ പുസ്‌തകത്തെ കുറിച്ചുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button