KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ഇ​ക്കു​റി വോട്ടെടുപ്പ് . വോട്ട് ചെയ്യാനായി പോളിംഗ് ​ബൂ​ത്തു​ക​ളി​ല്‍ എത്തുമ്പോൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ഇവയൊക്കെയാണ്.

Read Also : “സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിയിട്ടുണ്ട് ” : കടകംപള്ളി സുരേന്ദ്രന്‍

വോ​ട്ട് ചെ​യ്യാ​ന്‍ രേ​ഖ വേ​ണം

വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തു​ന്ന സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രേ​ഖ​ക​ളു​ടെ ലി​സ്​​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷൻ  ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്, പാ​ന്‍​കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്.​എ​സ്.​എ​ല്‍.​സി ബു​ക്ക്, ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ല്‍​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​ന്​ മുമ്പ് ​വ​രെ ന​ല്‍​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, ​വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര് ചേ​ര്‍​ത്തി​ട്ടു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഹാ​ജ​രാ​ക്കി വോ​ട്ട്​ ചെ​യ്യാം.

വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യാ​ല്‍

•വോ​ട്ട്​ ചെ​യ്യാ​നാ​യി വീ​ട്ടി​ല്‍നി​ന്ന്​ ഇ​റ​ങ്ങി തി​രി​ച്ചെ​ത്തും​വ​രെ മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക വി​ധം മാ​സ്‌​ക് ധ​രി​ക്ക​ണം.

•കു​ട്ടി​ക​ളെ കൂ​ടെ കൂട്ടരു​ത്

•ര​ജി​സ്​​റ്റ​റി​ല്‍ ഒ​പ്പി​ടു​ന്ന​തി​നു​ള്ള പേ​ന ​ക​രു​തു​ക. ഇതുതന്നെ വോട്ടിങ്​ യന്ത്രത്തില്‍ വിരല്‍തൊടാതെ വോട്ടുചെയ്യാനും ഉപയോഗിക്കാം. പേന സാനി​റ്റെസര്‍ ഉപയോഗിച്ച്‌​ അണുമുക്​തമാക്കാന്‍ മറക്കരുത്​.

•മാ​സ്‌​ക് താ​ഴ്ത്തി ഒ​രു കാ​ര​ണ​വ​ശാ​ലും സം​സാ​രി​ക്ക​രു​ത്.

•ആ​രോ​ട്​ സം​സാ​രി​ച്ചാ​ലും ര​ണ്ട്​ മീ​റ്റ​ര്‍ ​അ​ക​ലം പാ​ലി​ക്ക​ണം.

പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തി​യാ​ല്‍

•ബൂ​ത്തി​ന്​ പു​റ​ത്ത്​ വ​രി​നി​ല്‍​ക്കു​ന്ന​തി​ന്​ നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ചു​മാ​ത്രം നി​ല്‍​ക്കു​ക

•തി​രി​ച്ച​റി​യ​ല്‍ രേ​ഖ പ​രി​ശോ​ധി​ച്ച്‌​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തി​നു​ള്ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കും.

•പോ​ളി​ങ്​ അ​സി​സ്​​റ്റ​ന്‍​റ്​ ​കൈയിൽ സാ​നി​റ്റൈ​സ​ര്‍ സ്പ്രേ ചെ​യ്യും.

•ഒ​രു​സ​മ​യം ബൂ​ത്തി​നു​ള്ളി​ല്‍ മൂ​ന്ന്​ വോ​ട്ട​ര്‍​മാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ബൂ​ത്തി​നു​ള്ളി​ലെ​ത്തി​യാ​ല്‍

•പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​സ്​​ക്​ മാ​റ്റി മു​ഖം കാ​ട്ട​ണം.

•തു​ട​ര്‍​ന്ന്​ ര​ണ്ടാം പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ട​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടും.

•ര​ജി​സ്​​റ്റ​റി​ല്‍ ഒ​പ്പു​വെ​ക്ക​ല്‍ / വി​ര​ല​ട​യാ​ളം പ​തി​ക്ക​ലാ​ണ്​ അ​ടു​ത്ത​ത്.

ഇ​വി​ടെ​നി​ന്ന്​ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്ലി​പ് സ​മ്മ​തി​ദാ​യ​ക​ന്​ ന​ല്‍​കും.

•ഈ ​സ്ലി​പ്പു​മാ​യി വോ​ട്ടു​യ​ന്ത്ര​ത്തിന്റെ ക​ണ്‍​ട്രോ​ള്‍ യൂ​നി​റ്റിന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പോ​ളി​ങ് ഓ​ഫി​സ​റു​ടെ അ​ടു​ത്തേ​ക്കെ​ത്തി സ്ലി​പ് ന​ല്‍​ക​ണം.

•ഇ​തോ​ടെ പോ​ളി​ങ് ഓ​ഫി​സ​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​നി​റ്റി​ലെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി ബാ​ല​റ്റ് യൂ​നി​റ്റ് സ​ജ്ജ​മാ​ക്കും.

വോ​ട്ടു​യ​ന്ത്ര​ത്തി​ന്​ മു​ന്നി​ല്‍…

•ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൂ​ന്ന്​ ബാ​ല​റ്റ്​ യൂ​നി​റ്റു​ക​ളാ​ണു​ണ്ടാ​വു​ക.

•കോ​ര്‍​പ​റേ​ഷ​നി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും സിം​ഗി​ള്‍ യൂ​നി​റ്റ് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍.

•ഓ​രോ ബാ​ല​റ്റ് യൂ​നി​റ്റിന്റെയും മു​ക​ളി​ല്‍ ഇ​ട​തു​വ​ശ​ത്താ​യി പ​ച്ച നി​റ​ത്തി​ലു​ള്ള ലൈ​റ്റ് തെ​ളി​ഞ്ഞു​നി​ല്‍​ക്കും.

• ​പ​ച്ച​ ലൈ​റ്റ്​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ബാ​ല​റ്റ് യൂ​നി​റ്റ് സ​ജ്ജ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്നു.

•ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ബാ​ല​റ്റി​ല്‍ വെ​ള്ള​നി​റ​ത്തി​ലു​ള്ള ലേ​ബ​ലാ​ണ്​ പ​തി​ച്ചി​രി​ക്കു​ക.

•ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പി​ങ്ക് നി​റ​ത്തി​ലു​ള്ള ലേ​ബ​ലാ​ണ്.

•ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ളം നീ​ല നി​റ​ത്തി​ലു​മു​ള്ള ലേ​ബ​ലും.

•സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ഹ്ന​ത്തി​ന്​ നേ​ര്‍​ക്കു​ള്ള ബ​ട്ട​ണി​ല്‍ വി​ര​ല​മ​ര്‍​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

•ഇ​തോ​ടെ ബീ​പ് ശ​ബ്​​ദം കേ​ള്‍​ക്കും, സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ഹ്ന​ത്തി​ന്​ നേ​ര്‍​ക്ക്​ ചു​വ​ന്ന ലൈ​റ്റ് തെ​ളി​യും.

•ശ​ബ്​​ദം കേ​ള്‍​ക്കു​ക​യും ലൈ​റ്റ് പ്ര​കാ​ശി​ക്കു​ക​യും ചെ​യ്താ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മ​ന​സ്സി​ലാ​ക്കാം.

•കോ​ര്‍​പ​റേ​ഷ​നി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബാ​ല​റ്റ് യൂ​നി​റ്റ് ഒ​രെ​ണ്ണം മാ​ത്ര​മേ ഉ​ണ്ടാ​കൂ.

•പു​റ​ത്തേ​ക്കി​റ​ങ്ങുമ്പോൾ വീ​ണ്ടും സാ​നി​റ്റൈ​സ​ര്‍ സ്​​പ്രേ ചെ​യ്യും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button