Latest NewsIndia

ബംഗാളിലെ യുവമോർച്ച മാർച്ചിലെ കൊലപാതകം: വിചിത്രവാദവുമായി പോലീസ് റിപ്പോർട്ട്

കൊൽക്കത്ത: ബംഗാളിലെ സിലിഗുരിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ബിജെപി പ്രവര്‍ത്തകനായ ഉല്ലെന്‍ റോയി വെടിയേറ്റ് മരിച്ചിരുന്നു. തങ്ങളല്ല വെടിവെച്ചതെന്നു പോലീസ് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. മാത്രമല്ല, അടുത്തിനിന്നാണ് വെടിയേറ്റിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് തന്നെയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തകനെ പൊലീസ് വെടിവെച്ച്‌ കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി ഇപ്പോൾ പൊലീസ് എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയത്. പ്രതിഷേധത്തിന് വന്നവരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധ പരിപാടികളില്‍ ആയുധധാരികളെ കൊണ്ടുവന്ന് വെടിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ തൃണമൂൽ സർക്കാർ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെയും സമരത്തിനിടയിലേക്ക് പോലീസ് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മമത സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്‌ നടന്നത്. ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ സാധാരണക്കാരില്‍ എത്തുന്നില്ലെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്.

read also: ഉന്നതരുടെ പേര് പറഞ്ഞാല്‍ തന്നെ അവര്‍ കൊലപ്പെടുത്തും, സ്വപ്‌ന ആരെയോ വല്ലാതെ ഭയക്കുന്നു

സമാധാനപരമായി നടത്തിയ റാലിക്ക്നേരെ പോലീസ് പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. യുവമോര്‍ച്ചാ ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ സമരത്തിന് നേരെ പോലീസ് ഉദ്യോഗസ്ഥര്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പശ്ചിമ ബംഗാളില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് മമത ബാനര്‍ജിയുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button