Latest NewsIndia

‘ജനങ്ങളാണ് തീരുമാനിക്കേണ്ടത്’- താൻ തുടരണോ വേണ്ടയോ എന്നതി​ല്‍ ഹിത പരിശോധനയുമായി മുഖ്യമന്ത്രി

അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ താ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റും. അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങാ​ന്‍ താ​ത്പ​ര്യ​മി​ല്ല. ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന പ്ര​കാ​രം കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കും.

അ​ഗ​ര്‍​ത്ത​ല: മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ തു​ട​ര​ണോ എ​ന്ന​തി​ല്‍ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നീ​ക്ക​വു​മാ​യി ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് ദേ​ബ്. ഈ ​മാ​സം 13-ന് ​അ​ഗ​ര്‍​ത്ത​ല​യി​ലെ അ​സ്ത​ബാ​ല്‍ മൈ​താ​ന​ത്തു പൊ​തു​ജ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ് ബി​പ്ല​വ് ദേ​വ്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തേയും വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നാണ് ബിജെപി നിരീക്ഷകനായ വിനോദ് സോങ്കര്‍ പറയുന്നത്.

നേരത്തെ ഒക്ടോബര്‍ മാസത്തില്‍ ബിജെപി എംഎല്‍എമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടിരുന്നു. അധികാരത്തില്‍ നങ്കൂരമിട്ട് തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ബിപ്ലബ് ദേബ് പറയുന്നത്.മൈ​താ​ന​ത്തു ജ​ന​ങ്ങ​ള്‍ ഒ​ത്തു​ചേ​ര​ണം. അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ താ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റും. അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങാ​ന്‍ താ​ത്പ​ര്യ​മി​ല്ല. ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന പ്ര​കാ​രം കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കും.

read also: ഇന്ത്യയിൽ കോവിഡ് വാക്സിൻ എപ്പോഴെത്തുമെന്ന് ഇന്നറിയാം: സുപ്രധാന യോഗം

ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും ബി​പ്ല​ബ്ദേ​ബ് പ​റ​ഞ്ഞു. ബി​പ്ല​ബി​നെ​തി​രേ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യി​ല്‍ ക​ലാ​പ​മു​യ​രു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ​യാ​ണ് ഈ ​അ​സാ​ധാ​ര​ണ ന​ട​പ​ടി. 2018 മാ​ര്‍​ച്ചി​ലാ​ണ് ബി​പ്ല​ബ് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. 25 വ​ര്‍​ഷ​ത്തെ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണു സം​സ്ഥാ​ന​ത്തു ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button