Latest NewsIndia

കോവിഡ് മുക്ത സംസ്ഥാനമായി ത്രിപുരയും : രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റിവ്

ത്രിപുരയില്‍ സ്ത്രീക്കാണ് ആദ്യം കൊവിഡ് ബാധ കണ്ടെത്തിയത്. പരിശോധനാ ഫലം നെ​ഗറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് അ​ഗര്‍ത്തല ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അഗര്‍ത്തല: ഗോവയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം കൂടി കൊറോണ വിമുക്തമായി. ത്രിപുരയിലെ അവസാനത്തെ രോഗിയുടെയും കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയി. ഇതോടെ ത്രിപുരയും കൊറോണ വിമുക്തസംസ്ഥാനമായി മാറി . മുഖ്യമന്ത്രി ബിപ്ലവ് ദേബ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.ത്രിപുരയിലെ രണ്ടാമത്തെ കൊവിഡ് ​രോ​ഗിയുടെ പരിശോധനാ ഫലവും നെ​ഗറ്റീവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതോടെ ഞങ്ങളുടെ സംസ്ഥാനം കൊവിഡ് മുക്തമായിരിക്കുകയാണ്.

എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതമായി വീട്ടിലിരിക്കൂ. ബിപ്ലബ് ദേബ് ട്വീറ്റില്‍ കുറിച്ചു. ത്രിപുരയില്‍ സ്ത്രീക്കാണ് ആദ്യം കൊവിഡ് ബാധ കണ്ടെത്തിയത്. പരിശോധനാ ഫലം നെ​ഗറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് അ​ഗര്‍ത്തല ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആസ്സാം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 6നാണ് സ്ത്രീക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പുരുഷനും കൊവിഡ് പോസിറ്റീവ് കണ്ടത്തി.

ഇയാളുടെ പരിശോധനാ ഫലവും നെ​ഗറ്റീവാണ്.ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ (ടിഎസ്‌ആര്‍) ജവാനാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രണ്ടാമത്തെ തവണയില്‍ തന്നെ ജവാന് കൊറോണ വൈറസ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും പരിശോധനകള്‍ നടത്തും. റിപ്പോര്‍ട്ടുകള്‍ നെഗറ്റീവ് ആണെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ത്രിപുര നിയമമന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു.കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനും പിഴ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു, കോവിഡ് ബാധിച്ച 80 ഇടങ്ങളിൽ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡില്ല

നഗരവികസന വകുപ്പിന്റെ വിജ്ഞാപന പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, നഗര്‍ പഞ്ചായത്തുകള്‍ എന്നിവ തുപ്പുന്നതിന് 100 രൂപയും പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 200 രൂപയും പിഴ ഈടാക്കും.സംസ്ഥാനത്ത് 111 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 227പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് ത്രിപുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button