KeralaLatest NewsNews

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന; നിരസിച്ച് ജയില്‍ വകുപ്പ്; നാടകീയ രംഗങ്ങൾ അരങ്ങേറുന്നു

സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്.

കൊച്ചി: സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം നിഷേധിച്ച്‌ ജയില്‍ വകുപ്പ്. തനിക്ക് നേരെ വധ ഭീഷണിയുണ്ടെന്ന ആരോപണമാണ് ജയിൽ വകുപ്പ് നിഷേധിച്ചത്. ആരൊക്കെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ അമ്മയും, മകളും, ഭര്‍ത്താവിന്റെ സഹോദരനും ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളത്തു വച്ച്‌ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന ഹര്‍ജി നല്‍കിയത്. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന തന്നെ നവംബര്‍ 25ന് മുമ്ബാണ് ചിലര്‍ ഭീഷണിപ്പെടുത്തിയതെന്നും, കണ്ടാലറിയാവുന്ന അവര്‍ പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടതെന്നുമായിരുന്നു സ്വപ്ന ഹ‌ര്‍ജിയില്‍ പറഞ്ഞിരുന്നത്.

Read Also: ബെഹ്റയ്ക്ക് തിരിച്ചടി; മേധാവി സ്ഥാനം നഷ്ടപെടും

അതേസമയം സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും, ഒരന്വേഷണ ഏജന്‍സിയുമായും സഹകരിക്കരുതെന്നും അവര്‍ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളെ ഇല്ലാതാക്കാനും തങ്ങള്‍ക്ക് കഴിയും. ഉന്നതരെക്കുറിച്ച്‌ വെളിപ്പെടുത്തിയാല്‍ ജയിലില്‍ തന്റെ ജീവന്‍ അപായപ്പെടുത്താന്‍ കഴിയുമെന്നും ഭീഷണിമുഴക്കി. കസ്റ്റംസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച്‌ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കോഫാപോസ തടവുകാരിയായാണ് താന്‍ പോകേണ്ടത്. അവിടെ തന്റെ ജീവന് സുരക്ഷയില്ല. ജയിലില്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. സുരക്ഷ ഒരുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സ്വപ്ന ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button