Latest NewsIndiaNews

മഹാരാഷ്ട്ര ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിലെ കാരാദ് ജനത സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയിരിക്കുന്നു. നിര്‍ദിഷ്ട മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതാണ് റിസര്‍വ് ബാങ്കിന്റെ നടപടിക്ക് കാരണമായിരിക്കുന്നത്.

ബാങ്കിലെ 99 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറയുകയുണ്ടായി. പൊതുമേഖല സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴി 99 ശതമാനം നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കുകയുണ്ടായി.

ബാങ്കിന്റെ ലിക്വഡേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപകര്‍ക്ക് ഡിഐസിജിസി പണം തിരികെ നൽകുന്നതാണ്. ഡിസംബര്‍ ഏഴിനാണ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button