Latest NewsNewsIndia

ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യത്തെ ജനങ്ങൾ മുഴുവൻ സന്തുഷ്ടർ; പ്രകാശ് ജാവ്‌ദേക്കർ

ജയ്പൂർ : കിഴക്കോ, തെക്കോ, വടക്കോ.. നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി എന്ന് മാത്രമാണ് കേൾക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ. രാജസ്ഥാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ മാത്രമല്ല, ബിഹാർ, തെലങ്കാന, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഫലങ്ങൾ കാണിക്കുന്നത് ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യം മുഴുവൻ സന്തുഷ്ടരാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിപക്ഷം ആക്രമണം നടത്തിയിട്ടും ആളുകൾ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്നു എന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേർത്തു.

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 4051 സീറ്റുകളില്‍ 1836 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 1,718 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. സ്വതന്ത്രര്‍ 422, ബിജെപി സഖ്യകക്ഷിയായ ഹനുമാന്‍ ബനിവാള്‍സ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 56, സിപിഎം 16, ബിഎസ് പി മൂന്ന് എന്നിങ്ങനെ സീറ്റുകള്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button