KeralaCinemaMollywoodLatest NewsNewsEntertainment

ധീര രക്തസാക്ഷികളോട് ആദരവർപ്പിച്ച മോഹൻലാലിനെ ആക്ഷേപിച്ച് മതേതരത്വത്തിന്റെ ആളുകൾ

സായുധസേന പതാക ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ഫെസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ, ഇതിനെതുടർന്ന് നിരവധിയാളുകൾ മോഹൻലാലിന് അധിക്ഷേപിച്ച് രംഗത്തെത്തി. മതേതരത്വത്തിനു വേണ്ടി പോരാടുന്നവർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും മോഹൻലാലിനെ വളരെ മോശമായ വാക്കുകൾ കൊണ്ട് അപമാനിച്ചു.

Also Read: കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത് മോഹൻലാൽ; ശ്രദ്ധ ശ്രീനാഥ്

കർഷക പ്രതിഷേധത്തിനെതിരെ സംസാരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മോഹൻലാലിനെയും സൈന്യത്തെയും അപമാനിക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യത്തെ വരെ ആക്ഷേപിക്കുകയാണ് ഇക്കൂട്ടർ. കഴിഞ്ഞ ദിവസമാണ് ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ പതാക ദിനം ഓർമ്മിപ്പിച്ചും, സൈനികരെ ആദരിച്ചും പോസ്റ്റിട്ടത് .

Also Read: കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കുറ്റബോധമില്ല,എന്നാൽ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്; തുറന്നു പറഞ്ഞ് ലാൽജോസ്

‘ഇന്ത്യക്ക് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായാണ് പതാക ദിനം ആചരിക്കുന്നത്‘- ഇങ്ങനെ തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Also Read: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് പിന്തുണയുമായി ഒരു ലക്ഷത്തോളം കർഷകർ രംഗത്ത്

യുദ്ധത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ പുനരധിവാസം, ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം എന്നിവയെ കുറിച്ചും മോഹൻലാൽ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ദേശസ്നേഹികൾ ഇതിനെ ബഹുമാനത്തോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ, കർഷക സമരത്തിൽ മോഹൻലാൽ അഭിപ്രായം പറയണമെന്നായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.

അതേസമയം മോഹൻലാലിനെതിരെ നടക്കുന്നത് ബോധപൂർവ്വമുള്ള നീക്കമാണെന്നത് വ്യക്തമാണ്. മമ്മൂട്ടി അടക്കമുള്ള താരങ്ങളാരും തന്നെ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നിരിക്കേ എന്തുകൊണ്ട് ഇവർ മോഹൻലാലിനെ മാത്രം ക്രൂശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button