Latest NewsNewsCrime

യുവതി ആത്മഹത്യ ചെയ്ത സംഭവം; കാമുകന് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം

മലപ്പുറം: മുന്നിയൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. ആലിന്‍ചുവട് സ്വദേശിനിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്ക്കറലിക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. ആറ് വര്‍ഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂര്‍ സ്വദേശിയായ അഷ്ക്കറലിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള ബന്ധത്തിൽ നിന്ന് അഷ്ക്കറലി പിൻമാക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന്, കഴിഞ്ഞയാഴ്ച്ച അഷ്ക്കര്‍ മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുപത്തിയൊന്നുകാരിയായ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഫാത്തിമ മരണപ്പെടുന്നത്. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതി നൽകി. ഫാത്തിമയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തിരൂരങ്ങാടി പൊലീസ് അറിയിച്ചു.

 

Related Articles

Post Your Comments


Back to top button