COVID 19KeralaLatest NewsNews

സന്തോഷ വാർത്ത…സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കുറ്റൂറിനെയാണ് (സബ് വാര്‍ഡ് 2) ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 440 ആയി.

എന്നാൽ അതേസമയം , സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button