Latest NewsNewsIndia

കർഷക ബിൽ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി; രാജ്യം തിരിച്ചു വരവിന്റെ പാതയിൽ തന്നെ

രാജ്യം തിരിച്ചു വരവിന്റെ പാതയിൽ, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം ശക്തിപ്പെട്ടു; പ്രധാനമന്ത്രി രാജ്യത്തോട്

കാർഷിക ബില്ലിന്റെ പ്രത്യേകതകൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കർഷകർക്ക് ഉപകാരപ്രദമെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി. ഡൽഹിയിലെ ഫിക്കി സമ്മേളനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക നിയമങ്ങൾ കർഷകർക്ക് ഉപകാരപ്രദമാണ്. കർഷകരുടെ ലാഭം മുടക്കിയിരുന്ന തടസങ്ങൾ കാർഷിക ബിൽ വന്നതോടെ ഇല്ലാതായി. കാർഷിക മേഖലയിൽ വൻമാറ്റങ്ങൾ വന്നു. പുതിയ വിപണികൾ ഉണ്ടാകും. വിദേശനിക്ഷേപത്തിൽ അടക്കം റെക്കോർഡ് നിക്ഷേപമാണ് ഉണ്ടായതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Also Read: എന്താണ് മണ്ടി സിസ്റ്റം? കർഷകന് ഗുണം ചെയ്യുന്നത് എങ്ങനെ? – കാർഷിക ബില്ലിലെ സത്യാവസ്ഥകൾ ഇങ്ങനെ

രാജ്യത്തിലെ കർഷകർ മെച്ചപ്പെടുമ്പോൾ രാജ്യവും മെച്ചപ്പെടും. അങ്ങനെ വരുമ്പോൾ രാജ്യത്ത് വികസനം ഉണ്ടാകും. കർഷകർക്ക് കൂടുതൽ വിപണികൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ ബിൽ. പുതിയ നിമയങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യം ശക്തിപ്പെടും. പുതിയ പരിഷ്കാരങ്ങളുടെ ഗുണഭോക്താക്കൾ കർഷകർ മാത്രമാണ്. കർഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതാണ് ബിൽ.

ആത്മനിർഭർ ഭാരതമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധി കാലത്തെ പാഠങ്ങൾ ഗുണം ചെയ്യും. ഭാവിയിൽ ഇവ കരുത്താകും. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം ശക്തിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കർഷകർക്ക് പിന്തുണയുമായി അനിശ്ചിതകാല സമരത്തിനൊരുങ്ങി കേരളത്തിലെ ഇടത് സംഘടനകൾ

2020ൽ രാജ്യം ഉയർച്ച താഴ്ച്ചകളിലൂടെയാണ് കടന്നു പോയത്. എന്നാൽ, ഈ സാചര്യത്തിൽ നിന്നും വളരെ പെട്ടന്ന് തന്നെ കരകയറാൻ രാജ്യത്തിനു കഴിയുന്നുണ്ട്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടു. രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ വേഗത്തിൽ മെച്ചപ്പെടുന്നു. സാമ്പത്തികരംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button