KeralaLatest NewsNews

വോട്ടിനു വേണ്ടി പണം !! സ്ഥാനാര്ഥിയുടെ വീഡിയോ പുറത്ത് വിട്ട് എല്‍ഡിഎഫ്

മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താജുദ്ദീൻ പാർട്ടിയുമായി പിണങ്ങി  സ്വതന്ത്രനായി നിൽക്കുകയാണ്

മലപ്പുറം : വോട്ടിനു വേണ്ടി പണം വിതരണം ചെയ്ത സ്ഥാനാര്ഥിയുടെ വീഡിയോ പുറത്ത് വിട്ട് എല്‍ഡിഎഫ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനാണ് (കുഞ്ഞാപ്പു) വോട്ടിന് പണം വിതരണം ചെയ്തത്.

മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താജുദ്ദീൻ പാർട്ടിയുമായി പിണങ്ങി  സ്വതന്ത്രനായി നിൽക്കുകയാണ്. ആപ്പിള്‍ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്.

ഈ വാര്‍ഡില്‍ കടുത്ത മത്സരത്തിലാണ് എല്‍ഡിഎഫും യുഡിഎഫും. കഴിഞ്ഞതവണ യുഡിഎഫ് ഒരു വോട്ടിനാണ് വിജയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button