KeralaLatest NewsNews

കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

 

 

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിൻ്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിൽ മൂന്നര ലക്ഷം രൂപയും 70 ഓളം രേഖകളും പിടിച്ചെടുത്തു. സന്തോഷിൻ്റെ സഹോദരൻ്റെ വീട്ടിലും റെയ്ഡ് നടന്നു. സന്തോഷ് കുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലൻസിന്റെ നിഗമനം.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിൻ്റെയും സഹോദരൻ്റെയും വീട് കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫീസിലും റെയ്ഡ് നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button