KeralaLatest NewsIndia

വഴിയോര കച്ചവടം നടത്തുന്ന അതിഥി തൊഴിലാളി പെണ്‍കുട്ടിയെ അതിസുന്ദരിയായ മോഡലാക്കിയ മേക്കോവർ : വീഡിയോ

വഴിയോര കച്ചവടം നടത്തുന്ന പെണ്‍കുട്ടിയെ മോഡലാക്കിയതാണ് ഫോട്ടോഷൂട്ടിന്റെ പ്രത്യേകത.

അതിഥി തൊഴിലാളി പെണ്‍കുട്ടിയെ മോഡലാക്കി സിനിമറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പി എടുത്ത ഫോട്ടോകളാണ് സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം. സാധാരണ സെലിബ്രറ്റി മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി വഴിയോര കച്ചവടം നടത്തുന്ന പെണ്‍കുട്ടിയെ മോഡലാക്കിയതാണ് ഫോട്ടോഷൂട്ടിന്റെ പ്രത്യേകത.

ഷൂട്ടിന് വേണ്ടി പെണ്‍കുട്ടിക്ക് ഗംഭീര മേയ്‌ക്കോവറാണ് നടത്തിയിരിക്കുന്നത്. ഷൂട്ട് ചെയ്തതെങ്ങിനെയാണെന്നും പെണ്‍കുട്ടിയുടെ മേയ്‌ക്കോവറും ഉള്‍പ്പെടുത്തി മഹാദേവന്‍ തമ്പി പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വളരെ കാലമായുള്ള തന്റെ ആഗ്രഹമായിരുന്നു ഇത്തരമൊരു ഫോട്ടോ ഷൂട്ട്.

read also: കർഷക സമരത്തിന് പിന്തുണ നൽകി രാജിവെച്ച പഞ്ചാബ് ജയിൽ ഡിഐജി കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ ആൾ

ഇക്കാര്യം സൂഹൃത്തുക്കളോട് അവതരിപ്പിച്ച് കൂട്ടായ പരിശ്രമത്തോടെയാണ് ഈ ഫോട്ടോ ഷൂട്ട് നടന്നതെന്ന് മഹാദേവന്‍ തമ്പി പറഞ്ഞു. ഷൂട്ട് ദിവസം അതിഥി തൊളിലാളി പെണ്‍കുട്ടിക്കുണ്ടായ സന്തോഷമാണ് തനിക്ക് വലുതെന്ന് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി പറഞ്ഞു. വീഡിയോ കാണാം:


 

shortlink

Post Your Comments


Back to top button