Latest NewsNewsIndia

കര്‍ഷകര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെങ്കില്‍ അവരുമായി എന്തിന് ചര്‍ച്ച നടത്തണമെന്ന് പി.ചിദംബരം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെങ്കില്‍ അവരുമായി എന്തിന് ചര്‍ച്ച നടത്തണമെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം. കര്‍ഷക പ്രധിഷേധത്തിനെതിരെ കേന്ദ്രത്തിന്റെ പരാമര്‍ശ ത്തിനെതിരെയാണ് പി.ചിദംബരത്തിന്റെ ചോദ്യശരം. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് മാവോയിസ്‌റ് – ഖലി സ്ഥാന്‍ ബന്ധം ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രം അവരുമായി ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Read Also : ഭീകരരെ സ്വാഗതമേകി പാകിസ്ഥാന്‍, കൊല്ലപ്പെട്ട താലിബാന്‍ നേതാവിന് പാകിസ്ഥാനില്‍ കോടികളുടെ ഭൂമിയും വീടും

കര്‍ഷക നിയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ മാവോയിസ്‌റ്, പാകിസ്ഥാന്‍- ചൈന ഏജന്റ്‌സ്, ഖലിസ്ഥാനി,തുകഡെ-തുക്കഡെ ഗാങ് എന്നൊക്കെയാണ് കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കാറ്റഗറിയില്‍ ഉള്ളവര്‍ ആണെങ്കില്‍, പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ പോലും കര്‍ഷര്‍ അല്ലെന്നാണ് അര്‍ഥമാകേണ്ടത്. പ്രതിഷേധിക്കുന്നവര്‍ കര്‍ഷകര്‍ അല്ലെങ്കില്‍ പിനെ എന്തിനാണ് കേന്ദ്രം അവരുമായി ചര്‍ച്ച നടത്തുന്നത്.. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button