KeralaLatest NewsNews

“സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ട” : ബിന്ദു അമ്മിണി

തെരഞ്ഞെടുപ്പില്‍ ശബരിമല സംഭവം വിഷയമാക്കിയ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ടെന്നും അഭിമാനികളായ സ്ത്രീകളെ അപമാനിക്കാനും ഇനിയാകിലെന്നും ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. പോസ്റ്റര്‍ പതിച്ചത് സംഘപരിവാര്‍ തന്നെ ആവണമെന്നില്ലെന്നും അത് ചെയ്തത് കോണ്‍ഗ്രസും ആവാമെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ഒപ്പം തനിക്ക് നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചുവെന്നും ബിന്ദു അമ്മിണി കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘എന്റെ പ്രദേശത്ത് പതിപ്പിച്ചിട്ടുളള പോസ്റ്ററാണ്. ഇരുട്ടിന്റെ മറവില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഈ പോസ്റ്റര്‍ പതിച്ചത് സംഘ പരിവാര്‍ തന്നെ ആവണമെന്നില്ല, കോണ്‍ഗ്രസ്സും ആവാം. ആരായാലും സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ട.

ഈ കേരളത്തില്‍ മാറുമറയ്ക്കാന്‍ സമരം നടത്തി വിജയിച്ചവരാണ് , മീശ വയ്ക്കാന്‍ സമരം നടത്തേണ്ടി വന്നവരാണ്, വഴി നടക്കാന്‍, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇതൊന്നും ആരുടേയും ഔദാര്യമല്ല. അവകാശപ്പോരാട്ടത്തിലൂടെ നേടിയതാണ്. നമ്ബൂതിരിയുടെ കിടപ്പറയിലേക്ക് ഭാര്യയേയും പെങ്ങളേയും തള്ളിവിട്ട് കാവല്‍ നിന്നവര്‍ക്ക് വീണ്ടും ആ സംസ്‌കാരം തിരികെപ്പിടിയ്ക്കാന്‍ പൂതിയുണ്ടാവും. അവരാണ് അഭിസാരകന്‍മാര്‍.

സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കും. എന്നാല്‍ അഭിമാനികളായ സ്ത്രീകളെ ചൂഷണം ചെയ്യാനും അപമാനിക്കാനും ഇനിയാവില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ, ജാതി വെറി തിരികെ കൊണ്ടുവരുന്നതിനെതിരെ, ആദിവാസികളും, ദളിതരും, മതന്യൂനപക്ഷങ്ങളും , സ്ത്രീകളും ഒറ്റക്കെട്ടായ് സംഘ പരിവാറിനെതിരെ വോട്ടു ചെയ്യും, സംഘപരിവാറിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ്സ് വലത് കക്ഷികള്‍ക്കെതിരെ വോട്ട് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button