KeralaLatest NewsNewsIndia

കാർഷിക നിയമങ്ങൾക്ക് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള കർഷക സംഘടനകൾ

ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഒരു വിഭാഗം കർഷകരാണ് കാർഷിക നിയമത്തിന്റെ പ്രയോജനം മനസിലാക്കി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമറുമായി ഇവർ കൂടിക്കാഴ്ച്ച നടത്തി പിന്തുണ അറിയിച്ചു. സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മൂന്നാമത്തെ കർഷക സംഘമാണ് കേരളമടങ്ങുന്ന ഈ സംസ്ഥാനങ്ങൾ.

Read Also : വീട്ടില്‍ മഞ്ഞപ്പൂക്കള്‍ വച്ചാല്‍ സംഭവിക്കുന്നത്

അതിർത്തിയിൽ നിന്നും ഒരു സംഘം കർഷകർ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഉത്തരാഖണ്ഡിൽ നിന്നെത്തിയവരാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്. കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ സമരം ആരംഭിക്കുമെന്ന് പറഞ്ഞ് ഹരിയാനയിൽ നിന്നുള്ള ഒരു സംഘം കർഷകരും നേരത്തെ കൃഷി മന്ത്രിയെ കണ്ടിരുന്നു.

ഖാലിസ്ഥാൻ ഭീകരരും തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളും പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button