Latest NewsNewsIndia

ആഗോള മൊബൈൽ നിർമ്മാണത്തിൽ ചൈനയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ആഗോള മൊബൈൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈനയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ. ഇന്ത്യ രണ്ടാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇനി പ്രവർത്തിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. എഫ്‌ഐസിസിഐയുടെ 93 മത് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : കാർഷിക നിയമങ്ങൾക്ക് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള കർഷക സംഘടനകൾ

2014 ൽ ബിജെപി അധികാരമേറ്റപ്പോൾ രണ്ട് മൊബൈൽ കമ്പനികൾ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് 260 പ്രമുഖ മൊബൈൽ കമ്പനികളോടെ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി നാം മറികടക്കേണ്ടത് ചൈനയെയാണെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതി രാജ്യത്തെ വികസനത്തിന്റെ പാതയിൽ എത്തിച്ചിരിക്കുകയാണ്. കൊറോണ കാലഘട്ടത്തിൽ തൊഴിൽ മേഖലയിൽ വന്ന വെല്ലുവിളികളെ നേരിടാൻ വിവരസാങ്കേതിക മേഖല വലിയ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ അവസാന അഞ്ച് വർഷത്തിൽ 440 വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിലൂടെ 13,00,000 കോടി രൂപയാണ് ജനങ്ങൾക്കുവേണ്ടി സർക്കാർ ചിലവഴിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button