KeralaLatest News

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് അന്തരിച്ചു

പ്രശസ്ത മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് അന്തരിച്ചു. നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം എന്നാണ് അറിയുന്നത്. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്തിനടുത്ത് വെച്ച് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും  ഇടിച്ച വാഹനം നിർത്താതെ പോയെന്നുമാണ് റിപ്പോർട്ട്.

മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്ന പ്രദീപ് പിന്നീട് ഓൺലൈൻ മീഡിയകൾ തുടങ്ങുകയും അതെല്ലാം വിജയത്തിൽ എത്തിക്കുകയും ചെയ്തിരുന്ന ആളാണ്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ചിരുന്ന ആക്ടീവ ഇടിച്ചിട്ടശേഷം വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. മംഗളം ഹണിട്രാപ്പ് കേസില്‍ പ്രതി ചേർത്ത് പ്രദീപിനെ  അറസ്റ്റ് ചെയ്തിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു പ്രദീപ്. അപകടത്തില്‍ ദൂരഹതയുണ്ടെന്ന് പത്രപ്രവര്‍ത്തകര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button