COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു

ചെന്നൈ: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 71 കൊറോണ വൈറസ് കേസുകളാണ് ക്യാമ്പസിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 66 പേർ വിദ്യാർത്ഥികളാണ്. ഞായറാഴ്ച മാത്രം 32 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതോടെയാണ് ക്യാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുണ്ടായത്.

മുഴുവൻ വിദ്യാർത്ഥികൾക്കും കൊവിഡ് പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ അറിയിക്കുകയുണ്ടായി . കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ ക്യാമ്പസിലെ മെസ്സ് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതാണ് രോ​ഗം വ്യാപിക്കാൻ കാരണമെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഹോട്ട്സ്പോട്ട് ആയതോടെ എല്ലാ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളും പൂട്ടി.

shortlink

Related Articles

Post Your Comments


Back to top button