KeralaLatest NewsNews

14 ജില്ലകളിലെ ജനങ്ങളുമായി ബന്ധപ്പെട്ടു; ഇത്തവണ യു.ഡി.എഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

14 ജില്ലകളിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതിലൂടെയാണ് ഇക്കാര്യം തൻ പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്. ഇടത് ഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദു:ഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മലബാറിന്റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്. അവരോട് യാതൊരു നീതിയും ഈ ഗവൺമെന്റിന് കാണിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് മഹാമാരിക്കാലത്ത് ഈ കുടുംബങ്ങളൊക്കെതന്നെ അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണ്. ഇത് നിഷ്‌ക്രിയ ഭരണകൂടമാണ്. എല്ലാ ആഡംബരങ്ങളോടും സുഖ സൗകര്യങ്ങളോടും കൂടിയാണ് ജീവിക്കുന്നത്. നമ്മളുടെ മുൻപിൽ സ്വന്തം സാമ്രാജ്യം വളർത്തിയിട്ടുള്ള ഒരു കൂട്ടം നേതാക്കളാണ് സിപിഎമ്മിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വളരാത്ത ഒരു നേതാവും സിപിഎമ്മിലില്ല. എന്താണ് ഇവർ കടന്നു വന്ന വഴി നമ്മൾ ഇത് ചിന്തിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button