Latest NewsIndia

‘നിർബന്ധിത വാക്സിനേഷൻ അരുത്, 5G മൊബൈൽ ടവറുകൾ അരുത്’: കർഷകസമരത്തിന്റെ പുതിയ ആവശ്യങ്ങൾ

കര്‍ഷകര്‍ തുടരുന്ന പ്രതിഷേധത്തിനിടെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നിവ തങ്ങള്‍ക്കെതിരെ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം (ആര്‍‌ജിയോ) ആരോപിച്ചു.

കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ പഞ്ചാബിൽ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്​ഥാനമായ ഡല്‍ഹി ഉപരോധിക്കുകയാണ്​. റിലയന്‍സിന്റെ ജിയോ സേവനങ്ങള്‍ കര്‍ഷകര്‍ ബഹിഷ്​കരിക്കുകയും ജനങ്ങളോട്​ ഇത്തരം കമ്പനികളെ ബഹിഷ്​കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്​തിരുന്നു.

അതെ സമയം കോവിഡ് വാക്സിനേഷൻ ബഹിഷ്കരിക്കണമെന്നും ലോക്ക് ഡൌൺ പാടില്ലെന്നും 5 ജി മൊബൈൽ ടവർ പാടില്ലെന്നുമാണ് ഇവരുടെ പുതിയ ആവശ്യം. ഇതിന്റെ ബോർഡ് പിടിച്ചു നിൽക്കുന്ന യുവാക്കളുടെ ഫോട്ടോ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധത്തിനിടെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നിവ തങ്ങള്‍ക്കെതിരെ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം (ആര്‍‌ജിയോ) ആരോപിച്ചു.

read also: വെല്‍ഫെയര്‍ ബന്ധത്തിനെതിര്, വോട്ടെടുപ്പിന് പിന്നാലെ നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

പുതിയ കാര്‍ഷിക ബില്ലുകളില്‍ നിന്ന് റിലയന്‍സ് നേട്ടമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ പരത്തുന്നതിന് അനീതിപരമായ വഴികളാണ് അവലംബിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിയോ പരാതി നല്‍കി. വിവാദമായ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ 20 ദിവസം പിന്നിടുകയാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button