Latest NewsNewsIndia

സുപ്രിം കോടതി വിധി തള്ളി കർഷകർ, സമരം അവസാനിപ്പിക്കില്ല, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ

വിദഗ്ദ സമിതിയെ നിയമിക്കാനുള്ള നിർദ്ദേശത്തോട് യോജിപ്പില്ലെന്നും പതിനഞ്ചാം തീയതിയിൽ കേന്ദ്ര സർക്കാറുമായിട്ടുള്ള ചർച്ചയിൽ നേരിട്ട്പങ്കെടുക്കും

ഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും താല്ക്കാലികമായി നടപ്പാക്കരുത് എന്ന് സുപ്രിം കോടതി.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയമങ്ങൾ നടപ്പാക്കരുത്, നിയമങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയമിക്കും എന്നാണ് സുപ്രിം കോടതി വിധി.സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ വിധി എന്ന് കോടതി വ്യക്തമാക്കി. വിദഗ്ദ്ധ സമിതി സർക്കാരും സമർക്കാരുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാവു എന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശത്തെ കർഷകസമരക്കാർ തള്ളിയിട്ടുണ്ട്.

Also related: ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി ; സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16-കാരന്‍ വെന്ത് മരിച്ചു

സമരത്തിൽ നിന്നും പിൻമാറില്ലെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചാലേ വീടുകളിലേക്ക് മടങ്ങു എന്നാക്കർഷക സമരക്കാരുടെ നിലപാട്.വിദഗ്ദ സമിതിയെ നിയമിക്കാനുള്ള നിർദ്ദേശത്തോട് യോജിപ്പില്ലെന്നും പതിനഞ്ചാം തീയതിയിൽ കേന്ദ്ര സർക്കാറുമായിട്ടുള്ള ചർച്ചയിൽ നേരിട്ട്പങ്കെടുക്കും. സമിതിയുമായി സഹകരിക്കില്ല, സമിതിയുടെ മുന്നിൽ പോയി നിൽക്കില്ല എന്നാണ് കർഷക സമര നേതാക്കൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Also related: മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

അതേ സമയംനിയമത്തെ പറ്റി സൂഷ്മായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ വിദഗ്ദ്ധ സമിതി രൂപികരിച്ചു. വിഗദ്ധ സമിതി എന്ന നിർദ്ദേശത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ജിതേന്ദ്രകുമാർ സിംഗ് മാൻ, അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, അനിൽ ധൻവത് എന്നിവരാണ് സമിതി അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button