KeralaLatest NewsNews

കോവിഡ് രണ്ടാം തരംഗം; വ്യവസായങ്ങളെ സഹായിക്കാൻ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കോവിഡിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വ്യവസായങ്ങളെ സഹായിക്കാൻ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹോസ്പിറ്റാലിറ്റി , ടൂറിസം, ഏവിയേഷൻ മേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന.

കോവിഡിനെ തുടർന്ന് രാജ്യത്തെ പലയിടങ്ങളിലും ലോക്ക് ഡൗൺ ഏർപ്പെടത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്കിലുംവർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ ആനുമാനം താഴ്ത്തുകയും ചെയ്തു.

Read Also  : ലക്ഷദ്വീപ് : ലക്ഷദ്വീപ് :സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്…

ജെ.പി മോർഗനാകട്ടെ 13ശതമാനത്തിൽനിന്ന് 11 ശതമാനമായാണ് അനുമാനംതാഴ്ത്തിയത്. 10.5ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധി നേരിട്ട സെക്ടറുകൾക്ക് വായ്പതിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button