Latest NewsNewsIndia

‘മോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവര്‍ അര്‍ബന്‍ നക്‌സലുകള്‍’; കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കരുതലുള്ള ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അര്‍ബന്‍ നക്‌സലുകളാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നാ​ഭിപ്രായം പങ്കുവെക്കുന്ന വിദ്യാർഥികൾ കേന്ദ്രസര്‍ക്കാരിന് ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖാലിസ്താനികളുമാണ്. കരുതലുളള ജനങ്ങള്‍ മോദി സര്‍ക്കാരിന് അര്‍ബന്‍ നക്‌സലുകളാണ്. കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് പരത്തുന്നവരാണ്. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ സര്‍ക്കാരിന് ആരുമല്ല. എന്നാല്‍ കുത്തക മുതലാളിമാരാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍
ട്വിറ്ററില്‍ കുറിച്ചു.

 

കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം നിയന്ത്രിക്കുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നത്. രാജ്യദ്രോഹ കേസില്‍ യുഎപിഎ ചുമത്തപ്പെട്ട ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പോലും പ്രതിഷേധങ്ങളില്‍ ഉയര്‍ന്നത് വലിയ വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button