Latest NewsNewsIndia

ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്ന് ഉപാധ്യക്ഷനെ കസേരയില്‍ നിന്നു വലിച്ചിഴച്ച് കോണ്‍ഗ്രസ്

ബെംഗളൂരു : കര്‍ണാടക നിയമസഭ കൗണ്‍സിലില്‍ ഉപാധ്യക്ഷനെ കസേരയില്‍ നിന്നു വലിച്ചിഴച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍. ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

അധ്യക്ഷന്റെ കസേരയില്‍ ഇരുന്ന ഉപാധ്യക്ഷന്‍ ജനതാദള്‍ സെക്കുലറിലെ ഭൊജേഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ വളയുന്നതും കസേരയില്‍നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം.  കൗണ്‍സില്‍ അധ്യക്ഷന്‍ കോണ്‍ഗ്രസിലെ കെ.പ്രതാപചന്ദ്ര ഷെട്ടി പിന്നീട് എത്തി സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു. അതേസമയം ഭരണകക്ഷിയായ ബിജെപി, കൗണ്‍സില്‍ അധ്യക്ഷന്‍ പ്രതാപചന്ദ്ര ഷെട്ടിയെ മാറ്റാനുള്ള നീക്കത്തിലാണ്. ഗോവധത്തിനു കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന ബില്‍ പരിഗണിക്കാതെ സഭ നേരത്തേ പിരിഞ്ഞ ഷെട്ടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.

 

ഡിംബര്‍ 7 മുതല്‍ 15 വരെയാണു നിയമസഭാ കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിരുന്നത്.
‌എന്നാല്‍ അധ്യക്ഷന്‍ അതു വെട്ടിച്ചുരുക്കിയെങ്കിലും സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. കൗണ്‍സിലില്‍ കോണ്‍ഗ്രസും ജെഡിഎസ് അംഗങ്ങളും ചേര്‍ന്നാല്‍ ബിജെപിയേക്കാള്‍ കൂടുതലാണ്. ഗോവധ നിരോധന നിയമത്തെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. എന്നാല്‍ സഭ ചേര്‍ന്നപ്പോള്‍ ജെഡിഎസ്, സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

shortlink

Post Your Comments


Back to top button