Latest NewsKerala

ഇമവെട്ടാതെ മുന്നണികള്‍, നാളെ ഫലം വരുമ്പോൾ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത് വലിയമാറ്റങ്ങള്‍

നിരവധി പഞ്ചായത്തുകളില്‍ അപരന്‍മാരെ നേരിടേണ്ടിവന്നതാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറ്റ മറ്റൊരു തിരിച്ചടി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഏറെ പ്രാധാന്യത്തോടെയാണ് മുന്നണികള്‍ നോക്കി കാണുന്നത്. നാളെ ഫലം വരുമ്പോൾ ഭരണപക്ഷത്തുള്ള എല്‍.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും തന്നെയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാവുക .സ്വര്‍ണക്കടത്ത്, ലെെഫ്‌മിഷന്‍, ബിനീഷ് കോടിയേരി,തുടങ്ങി നിരവധി വിവാദങ്ങളില്‍ കുരുങ്ങിയ സര്‍ക്കാരിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ എത്രലഭിക്കുമെന്നതാണ് ഇടത്കോട്ടകളില്‍ ഉയരുന്ന ആശങ്ക.

പാര്‍ട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലക‌ൃഷ്ണന്‍ രാജിവച്ചിട്ടും പാര്‍ട്ടിക്ക് മേല്‍ വീണ കരിനിഴല്‍ മാഞ്ഞുപോയിട്ടില്ലെന്നതും ഇടതുമുന്നണിക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കിയത് സര്‍ക്കാരിന് ജനങ്ങള്‍ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് മുന്നണി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എ ഇത്തവണ കേരളത്തില്‍ പിടിക്കുമെന്നാണ് രാഷ്‌ട്രീയ വ‌ൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന സൂചനകള്‍.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും പ്രചരണ പരിപാടികളിലും പതിവ് പോലെ മുന്നിലായിരുന്ന എന്‍.ഡി.എയ്ക്ക് എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനാകുമൊ എന്ന ആശങ്കയുണ്ട്. ബി.ജെ.പിലെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭിന്നത ഇതിന് കാരണമായേക്കാം.സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചോ എന്‍.ഡി.എയ്ക്ക് ലഭിച്ചോ എന്ന ആശങ്കയിലാണ് രാഷ്‌ട്രീയ നിരീക്ഷക‌ര്‍. ഈ വോട്ട് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരം.

read also: പശ്ചിമ ബംഗാളിന്‍റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും കിട്ടുന്നില്ല, ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി

അതെ സമയം യുഡിഎഫിനും അഴിമതി തിരിച്ചടിയാകുമോ എന്ന ഭയമാണ് ഉള്ളത്. സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫിലെ ഉള്‍പ്പോര് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പിന്റെ ഇടയിലും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും ഇടയില്‍ പതിവ് ഉള്‍പ്പോര് അരങ്ങേറി. നിരവധി പഞ്ചായത്തുകളില്‍ അപരന്‍മാരെ നേരിടേണ്ടിവന്നതാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറ്റ മറ്റൊരു തിരിച്ചടി.

കേരളാ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പും ജോസ് കെ.മാണിയുടെ മുന്നണി മാറ്റവും എല്ലാം തന്നെ യു.ഡി.എഫിന് തലവേദനയായി. ഇതിനൊപ്പം മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.എം. ഷാജി എംഎല്‍ അടക്കം ലീഗ് ചെന്നുപെട്ടിരിക്കുന്ന വയ്യാവേലികള്‍ വേറെയും. ഈ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിച്ച യു.ഡി.എഫ് ഏറെ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button