Latest NewsNewsIndia

എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡല്‍ഹി : ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനിക്കായി താല്‍പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ തിങ്കളാഴ്ചയാണ് ടാറ്റാ സണ്‍സ് പ്രാഥമിക ബിഡ് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read Also : രാജ്യവ്യാപക ക്യാമ്പയിൻ നടത്താനൊരുങ്ങി ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റ്

” എയര്‍ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചു. ഇടപാട് ഇനി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും, “നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

എന്നാല്‍, ലേലക്കാരുടെ ഐഡന്റിറ്റിയോ ദേശീയ വിമാനക്കമ്പനി വാങ്ങുന്നതിനായി ലഭിച്ച ബിഡ്ഡുകളുടെ എണ്ണമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ടാറ്റാ ഒറ്റയ്ക്ക് ആണോ അതോ മറ്റ് ഏതെങ്കിലും എയര്‍ലൈനുകളുമായി ചേര്‍ന്നുളള കണ്‍സോര്‍ഷ്യമായാണോ ലേലത്തില്‍ പങ്കെ‌ടുക്കുകയെന്ന് വ്യക്തമല്ല.

ബിഡ്ഡുകള്‍ യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ ജനുവരി 6 ന് മുമ്പ് അതാത് ലേലക്കാരെ അറിയിക്കും. ഇതിന് ശേഷം, യോഗ്യതയുള്ള ബിഡ്ഡര്‍മാരോട് സാമ്പത്തിക ബിഡ്ഡുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button