Latest NewsNewsMobile PhoneTechnology

പ്രീപെയ്ഡ് റീചാര്‍ജ് തുകയും ഇനി പ്രതിമാസ തവണകളില്‍

കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനും നിലവിലുള്ള 3ജി ഉപഭോക്താക്കളെയുള്‍പ്പെടെ നിലനിര്‍ത്തുന്നതിനുമായാണ് പുതിയ നീക്കം

കൊച്ചി : കുറഞ്ഞ പ്രതിമാസ തവണകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും വോഡഫോണ്‍ ഐഡിയയില്‍ (വി)നിന്നുള്ള 6 മാസവും 1 വര്‍ഷത്തെ പ്രീ-പെയ്ഡ് പ്ലാനുകളും നല്‍കാനായി ഇന്ത്യയിലെ ഏറ്റവും പുതിയ ടെലികോം ബ്രാന്‍ഡായ വി-യും ബജാജ് ഫിനാന്‍സും കൈകോര്‍ക്കുന്നു. പുതിയ പദ്ധതി പ്രകാരം വി ഉപഭോക്താക്കള്‍ക്ക് പ്രതിമാസ തവണ വ്യവസ്ഥയില്‍ കുറഞ്ഞ വിലയില്‍ 4ജി ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

സൗകര്യപ്രദമായ പ്രതിമാസ തവണകള്‍, സീറോ ഡൗണ്‍ പെയ്‌മെന്റ് തുടങ്ങിയ ഓപ്ഷനുകളോടൊപ്പം ആറു മാസത്തേക്കുള്ള 1,197 രൂപയുടെ വി പ്രീ പെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 249 രൂപ റീചാര്‍ജിനു പകരം 200 രൂപ ഇഎംഐ നല്‍കിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട്. 12 മാസത്തേക്കുള്ള 2,399 രൂപയുടെ റീചാര്‍ജ് തെരഞ്ഞെടുക്കുന്നവര്‍ക്ക് 299 രൂപയ്ക്ക് പകരം 200 രൂപ ഇഎംഐ അടയ്ക്കണം. പരിധിയില്ലാത്ത വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് ആറു മാസ കാലാവധി തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുക. പ്രതിദിനം 2 ജിബി ഡാറ്റയായിരിക്കും 12 മാസ കാലാവധി തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുക.

കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനും നിലവിലുള്ള 3ജി ഉപഭോക്താക്കളെയുള്‍പ്പെടെ നിലനിര്‍ത്തുന്നതിനുമായാണ് പുതിയ നീക്കം. ബജാജ് ഫിനാന്‍സിന്റെ 2,392 കേന്ദ്രങ്ങളിലൂടെ ഈ സേവനം നേടാനും സ്മാര്‍ട്ട് ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. ”ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്ലൊരു ഭാവി നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു ബില്യണ്‍ ഇന്ത്യക്കാരെ ഉള്‍ക്കൊള്ളുന്ന ശക്തമായ 4 ജി നെറ്റ്‌വര്‍ക്ക് ഞങ്ങളുടെ പക്കലുണ്ട്. മാത്രമല്ല, എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി 4ജി ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button