Latest NewsNewsIndiaDevotional

തൊഴിലില്‍ വിജയം നേടാന്‍ ചില മാർഗ്ഗങ്ങൾ

ജീവിത വിജയം നേടാന്‍ ചൈനീസ് ശാസ്ത്രമായ ഫെങ്ഷൂയിയില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വീടുകളുടെ ദോഷങ്ങള്‍ പരിക്കാന്‍ ഉപയോഗിക്കുന്നതുപോലെ തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഫെങ്ഷൂയി ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിലിടങ്ങള്‍, ഓഫീസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ ഫെങ്ഷൂയി ഉപാേയഗപ്പെടുത്തുന്നതിലൂടെ വിജയം കൈവരിക്കാന്‍ ആവുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഓഫീസിലായാലും വ്യാപാര സ്ഥാപനത്തിലായാലും ഭിത്തിക്ക് പുറം തിരിഞ്ഞ് വേണം ഇരിക്കേണ്ടത്. ഒരിക്കലും ജനാലകള്‍ക്കു പുറംതിരിഞ്ഞ് ഇരിക്കരുത്. ഫാക്‌സ് മെഷീന്‍, കമ്പ്യൂട്ടര്‍, ടെലഫോണ്‍ തുടങ്ങിയവ സൗഹൃദത്തിന്റെ ദിശയായ വടക്ക് പടിഞ്ഞാറോ ധനത്തിന്റെ ദിക്കായ വടക്കോ ആണ് വയ്‌ക്കേണ്ടത്.

തൊഴിലിടത്തെ നേതൃപദവിയിലേക്ക് എത്തിച്ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ ഇരിപ്പിടത്തിന്റെ വലതു ഭാഗത്ത് ഒരു ഡ്രാഗണെ പ്രതിഷ്ഠിക്കണം. ഡ്രാഗണ്‍ എപ്പോഴും മുത്ത് തേടിക്കൊണ്ടിരിക്കും, അതായത് നിങ്ങളുടെ വിജയം. ഡ്രാഗണെ വാതിലിനോ ജനാലയ്‌ക്കോ അഭിമുഖമായിട്ടു വേണം വയ്‌ക്കേണ്ടത്.

ഉന്നത പദവിയികളിലിരിക്കുന്നവര്‍ രണ്ട് വാതിലുള്ള മുറികള്‍ ഓഫീസായി തെരഞ്ഞെടുക്കരുത് എന്നും ഫെങ്ഷൂയി പറയുന്നു. ഒരു വാതിലിലൂടെ കടന്ന് വരുന്ന ‘ചി’ എന്ന നല്ല ഊര്‍ജ്ജം മറുവാതിലൂടെ പുറത്തേക്കു കടന്നു പോവും. അതുകൊണ്ട് രണ്ട് വാതിലുകള്‍ ഉള്ള മുറികള്‍ ഒഴിവാക്കുക.

പ്രധാന വാതിലിനു അഭിമുഖമായിട്ട് ഒരിക്കലും ഇരിക്കുകയുമരുത്. ഫോട്ടോ കോപ്പിയര്‍ മെഷീനുകള്‍ പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. കാരണം മെഷീന്‍ പുറപ്പെടുവിക്കുന്ന ചൂട് ‘ചി’യെ ഇല്ലാതാക്കും. അതേപോലെ, പേപ്പര്‍ കട്ടറുകള്‍ പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. ഇതു തൊഴിലിടങ്ങളിലും ജോലിക്കാര്‍ക്കിടയിലും അസ്വസ്ഥതയും വ്യാപാരത്തില്‍ തിരിച്ചടിയും ഉണ്ടാക്കിയേക്കാമെന്നു ഫെങ്ഷൂയി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനെ മറികടക്കാന്‍ ‘വിന്‍ഡ് ചൈം’ സഹായിക്കും. 67 ലോഹ ദണ്ഡുകളുള്ള ചൈനീസ് ‘വിന്‍ഡ് ചൈമുകള്‍’ നല്ല ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. ലോഹത്തില്‍ നിന്നുള്ള നാദം ഊര്‍ജ്ജത്തെ ഉണര്‍ത്തും. അതേപോലെ, ക്രിസ്റ്റലുകള്‍ തൂക്കുന്നതും ആരോഗ്യപരമായ ഊര്‍ജ്ജം പ്രസരിപ്പിക്കും.Job

shortlink

Related Articles

Post Your Comments

Related Articles


Back to top button