KeralaLatest News

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫ് വിജയം

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി തോറ്റു.

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിച്ചു . തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അതേസമയം ചെന്നിത്തല പഞ്ചായത്ത് യുഡിഎഫിന്‌ തന്നെയാണ് . കൂടാതെ മുല്ലപ്പള്ളിയുടെ വാർഡും എൽഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ്.

അതേസമയം ആദ്യസൂചനകളനുസരിച്ച്‌ സംസ്ഥാനത്തെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് കുറയുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി തോറ്റു.

read also: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടു കൂടി പാലക്കാട്ട് ബിജെപി അധികാരത്തിലേക്ക്

യുഡിഎഫുമായി ചേര്‍ന്ന് മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യ സൂചനകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍. ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുകയാണ്. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് നിലനിര്‍ത്തുന്നു. പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നാം വാര്‍ഡില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button