Latest NewsIndiaNews

അമ്പത് ശതമാനം നിരക്കിളവുമായി എയര്‍ ഇന്ത്യ

മുംബൈ: അമ്പത് ശതമാനം നിരക്കിളവുമായി എയര്‍ ഇന്ത്യ . മുതിര്‍ന്ന പൗരന്മാര്‍ക്കാണ് യാത്രാനിരക്കില്‍ ഇളവ് വരുന്നത്. അമ്പത് ശതമാനം ഇളവാണ് നല്‍കുക. എയര്‍ ഇന്ത്യയുടേതാണ് പ്രഖ്യാപനം. ആഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ്.

Read Also : വാക്സിന്‍ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിൽ; ആവേശത്തിൽ ആരോഗ്യവകുപ്പ്

ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുളള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. വയസ് രേഖപ്പെടത്തിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കൈയില്‍ കരുതണം. വോട്ടേഴ്സ് ഐ ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുളള സീനിയര്‍ സിറ്റിസണ്‍ ഐ ഡി കാര്‍ഡ് എന്നിവ ഇതിനായി പരിഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button