KeralaLatest News

‘വോട്ടു ചെയ്യാത്ത പരിഷകൾ’ വോട്ടു ചെയ്യാത്ത ജനങ്ങളെ ഒന്നടങ്കം അധിക്ഷേപിച്ചു ജയിച്ച സിപിഎം സ്ഥാനാർഥി: വീഡിയോ

താൻ ഉണ്ടാക്കിയ പൈപ്പിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ നന്ദിയോടെ ഓർക്കണമെന്നും ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് വിളിക്കണമെന്നും ഇയാൾ വോട്ടർമാർക്ക് താക്കീതു നൽകുന്നു.

ഹരിപ്പാട്ട് വിജയിച്ച സിപിഎം കൗൺസിലർ കൃഷ്ണകുമാർ വോട്ടർമാരെ അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. താൻ ഉണ്ടാക്കിയ റോഡിലേക്ക് കാലെടുത്തു വെക്കുമ്പോൾ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്ണകുമാർ ഉണ്ടാക്കിയതാണ് ഈ റോഡ് എന്ന് ഓർക്കണമെന്നും ഇയാൾ പറയുന്നു.

താൻ ഉണ്ടാക്കിയ പൈപ്പിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ നന്ദിയോടെ ഓർക്കണമെന്നും ‘ഹരേ റാം’ എന്നല്ല ‘ഹരേ കൃഷ്ണകുമാർ’ എന്ന് വിളിക്കണമെന്നും ഇയാൾ വോട്ടർമാർക്ക് താക്കീതു നൽകുന്നു. തനിക്ക് വോട്ടു ചെയ്യാത്തവർ ആരൊക്കെയാണ് എന്ന് തനിക്കറിയാമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.

തനിക്ക് വോട്ടു ചെയ്യാത്തവർ ഒരു കാര്യവും നടത്താൻ എന്നെ സമീപിക്കരുത് എന്നും ഇയാൾ താക്കീതു ചെയ്യുന്നു. ഇയാളുടെ വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button