Latest NewsNewsInternational

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു . നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന നടത്തിയത് . അടുത്ത ഏഴ് ദിവസത്തേക്ക് പ്രസിഡന്റ് ക്വാറന്റൈനീൽ കഴിയും.

Read Also : നാളെ മുതൽ കനത്ത മഴ ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊറോണ നിർദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ മാക്രോൺ തന്റെ ചുമതലകൾ നിർവഹിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മാക്രോണിന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകും .

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ വൈറസ് കേസുകളിൽ ഫ്രാൻസിൽ വൻ വർധനയുണ്ടായിട്ടുണ്ട് . നിലവിലെ കണക്കനുസരിച്ച് ഫ്രാൻസിൽ 25 ലക്ഷത്തിലധികം കേസുകളുണ്ട്. ഇതിൽ 21.5 ലക്ഷത്തിലധികം കേസുകൾ സജീവമാണ്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button